ടൊറൻ്റോ : പ്രവിശ്യയിൽ നഴ്സിംഗ് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മുന്‍വര്‍ഷങ്ങളിലെ വിദ്യാഭ്യാസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ സർക്കാർ. 2025 ഏപ്രിൽ 1 ചൊവ്വാഴ്‌ച പ്രാബല്യത്തിൽ വരുന്ന ഈ പുതിയ മാറ്റങ്ങൾ, കോളേജ് ഓഫ് നേഴ്‌സസ് ഓഫ് ഒൻ്റാരിയോ (CNO) അപേക്ഷകരെ രജിസ്റ്റർ ചെയ്യുന്ന രീതി മെച്ചപ്പെടുത്തുകയും രാജ്യാന്തര വിദ്യാഭ്യാസമുള്ള അപേക്ഷകർക്ക് സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നതിനും സഹായകമാകും.

CNO വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങൾ ഇന്‍റർനാഷ്ണലി എഡ്യൂക്കേറ്റഡ് നഴ്‌സസിന് സഹായകരമോ? എന്താണു TRANSITION TOPRACTICE? നിലവിലുള്ള ആപ്ലിക്കൻസിനു ഇതു ബാധകമാണോ ? CNO യുടെ Practice Permit ഏങ്ങനെ കരസ്ഥമാക്കാം എന്നീ കാര്യങ്ങളെ പറ്റി രജിസ്റ്റേര്‍ഡ് നേഴ്‌സായ സരിത മാത്യു സംസാരിക്കുന്ന വിഡിയോ കാണാം :
ഒൻ്റാരിയോയിൽ രജിസ്റ്റേര്‍ഡ് നേഴ്‌സായി ജോലി ലഭിക്കണമെങ്കില്‍ ഗ്രാജുവേറ്റഡ് ഡിഗ്രി നിര്‍ബന്ധമാക്കിയിരിക്കുകയാണ് കോളേജ് ഓഫ് നേഴ്‌സസ് ഓഫ് ഒൻ്റാരിയോ. കൂടാതെ ഡിപ്ലോമ ഈക്വലന്‍സി നേഴ്‌സാണെങ്കില്‍ ലൈസന്‍സ്ഡ് പ്രാക്ടിക്കല്‍ നേഴ്‌സ് അഥവാ രജിസ്റ്റേര്‍ഡ് പ്രാക്ടിക്കല്‍ നേഴ്‌സ് എന്ന തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. കൂടാതെ ഇന്‍റർനാഷ്ണലി എഡ്യൂക്കേറ്റഡ് നേഴ്‌സസ് കാനഡയിലെ സ്റ്റാഡേര്‍ഡുമായി സബ്സ്റ്റാന്‍ഷ്യലി ഇക്വലന്റ് ആണോ എന്ന് വിലയിരുത്തും. എന്നാൽ, കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കാനഡയിലെ ഏതെങ്കിലും പ്രവശ്യയില്‍ നിന്ന് നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ആള്‍ക്കോ, നിലവില്‍ എവിടെയെങ്കിലും രജിസ്‌റ്റേര്‍ഡ് നേഴ്‌സ് ആയി ജോലി ചെയ്യുന്ന ആള്‍ക്കോ സബ്സ്റ്റാന്‍ഷ്യലി ഇക്വലന്റ് ടെസ്റ്റ് നേരിടേണ്ടി വരില്ല. അതേസമയം ട്രാന്‍സിഷന്‍ ടു പ്രാക്ടീസ് എന്ന പുതിയ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുതിയ ഉദ്യോഗാര്‍ത്ഥികൾക്ക് ഒൻ്റാരിയോയില്‍ നേഴ്‌സായി ജോലി ചെയ്യാന്‍ സാധിക്കൂ.