ഓട്ടവ : ഡിസംബറിലെ ആദ്യ ഫ്രഞ്ച് ഭാഷാ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 800 അപേക്ഷകർക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ഭാഷയിൽ ലെവൽ 7 ഉള്ള ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 466 ആവശ്യമായിരുന്നു.
ഡിസംബർ 2-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) ഉദ്യോഗാർത്ഥികൾക്കായുള്ള എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിൽ 676 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. നവംബറിൽ നടന്ന ആറ് എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ സ്ഥിര താമസത്തിനായി (പിആർ) 5,507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചിരുന്നു.