ടൊറൻ്റോ : കാനഡയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കോട്ടയം മറിയപ്പള്ളി വടക്കേ മഠത്തിൽ (ശിവശക്തി) യു സന്തോഷ് വർമ (50)യുടെ സംസ്കാരം ഡിസംബർ 15 ഞായറാഴ്ച ടൊറൻ്റോയിൽ നടക്കും.
ചടങ്ങുകൾ ഡിസംബർ 15 ഞായറാഴ്ച ടൊറൻ്റോയിലെ സിറ്റി വ്യൂ ഡ്രൈവിലുള്ള ലോട്ടസ് ഫ്യൂണറൽ & ക്രീമേഷൻ സെന്‍ററിൽ നടക്കും. വ്യൂയിങ് രാവിലെ 11 മുതൽ ഉച്ചക്ക് 12.30 വരെ. തുടർന്ന് ഒരു മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
ഭാര്യ : പ്രീത വർമ. മക്കൾ : നന്ദൻ എസ് വർമ, ഉന്നതി എസ് വർമ. പിതാവ് : കെ ആർ ഉദയവർമ. അമ്മ : വൈക്കം പടിഞ്ഞാറേ കോവിലകത്ത് കമലാദേവി.