ടൊറൻ്റോ : ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ക്രിസ്മസിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് കേരള ട്രക്കേഴ്സ് ഇൻ കാനഡ (കെടിസി). “ഹോളി ജോളി 2024” എന്ന പേരിൽ ഡിസംബർ 21, ശനിയാഴ്ച വൈകിട്ട് നാലര മുതൽ മിസ്സിസാഗയിലെ ഈറോസ് കൺവെൻഷൻ സെൻ്റർ (2360 ലഖ്‌നൗ ഡ്രൈവ്)ലാണ് കെടിസിയുടെ ക്രിസ്മസ് ആഘോഷം നടക്കുക.
ആഘോഷത്തോടനുബന്ധിച്ച് മാജിക് ഷോ, ലക്കി ഡ്രോ, ഡാൻസ്, ഫോട്ടോ വിത്ത് സാന്ത, വാട്ടർ ഡ്രംസ് & DJ, വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കുമെന്ന് കെടിസി ഭാരവാഹികൾ അറിയിച്ചു. “ഹോളി ജോളി 2024”-യിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജ്യന്യമായി പങ്കെടുക്കാം. 6-12 പ്രായമുള്ള കുട്ടികൾക്ക് 15 ഡോളറും കെടിസി അംഗങ്ങൾക്ക് 25 ഡോളറും കെടിസി അംഗങ്ങളല്ലാത്ത മുതിർന്നവർക്ക് 30 ഡോളറുമാണ് പ്രവേശന ഫീസ്. റിയൽറ്റർ സാംസൺ ആൻ്റണിയാണ് പരിപാടിയുടെ മെഗാ സ്പോൺസർ.