റെജൈന : കനേഡിയൻ ഇറക്കുമതിക്ക് യുഎസ് 25% താരിഫ് ചുമത്തിയാൽ പ്രതിരോധ മാർഗ്ഗമായി കാനഡ കയറ്റുമതി നികുതി ഉപയോഗിക്കരുതെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ. താരിഫ് വർധനയെ നേരിടാൻ കാനഡയ്ക്ക് മറ്റു മാർഗങ്ങളുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും മോ പറയുന്നു.
കനേഡിയൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയും ദേശീയ ഐക്യത്തെ വഞ്ചിക്കുകയും ചെയ്യുന്നതിനാൽ കാനഡ സ്വന്തം ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യണമെന്ന് മോ ആവശ്യപ്പെട്ടു. അതിർത്തിയിലെ അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് ഇരു രാജ്യങ്ങളും പരിഹരിച്ചില്ലെങ്കിൽ അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കാനഡ- മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.