ടൊറന്റോ: ബ്രാംപ്ടണിൽ ട്രാൻസ്പോർട്ട് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകീട്ട് 5:30 ഓടെ ബ്രാംപ്ടണിലെ മെയ്ഫീൽഡ്-ടോർബ്രാം റോഡിൻ്റെ ഇന്റർ ജങ്ഷനിലാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന സ്ത്രീയെയും രണ്ട് കുട്ടികളെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പരുക്കേറ്റ സ്ത്രീയെയും ഒരു കുട്ടിയെയും ചികിത്സ നൽകി വിട്ടയച്ചു.
രണ്ടാമത്തെ കുട്ടി നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. കൂട്ടിയിടിയിൽ ട്രക്ക് ഡ്രൈവർക്ക് പരുക്കില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.