യുകെയിലെ ലെസ്റ്ററിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ 48കാരന് ജീവപര്യന്തം. ലെസ്റ്റർ ക്രൗൺ കോടതിയിൽ 16 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് സിന്ദീപ് സിംഗിന് ശിക്ഷ വിധിച്ചത്. 31 വർഷത്തെ തടവ് ശിക്ഷയാണ് വിധിയിൽ ഉള്ളത് . മെയ് 13 ന് ലെസ്റ്റർഷയർ പോലീസ് 76 കാരിയായ ഭജൻ കൗറിനെ തലയ്ക്കും മുഖത്തും പരിക്കുകളോടെ ലെസ്റ്ററിലെ കുടുംബ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത് . അമ്മയുടെ മരണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അവകാശപ്പെട്ട് സിംഗ് ആദ്യം തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് പോലീസ് പറഞ്ഞു.

അമ്മയെ കൊലപ്പെടുത്തിയ ശേഷം സിംഗ് മൃതദേഹം പൂന്തോട്ടത്തിൽ സംസ്‌കാരിക്കാൻ തീരുമാനിച്ചു. കുഴിയെടുക്കാൻ ആയുധങ്ങൾ വാങ്ങി. എന്നാൽ സംസ്കരിക്കാൻ സാധിച്ചില്ല. അമ്മയെ കൊന്ന ശേഷമുള്ള ആസൂത്രണത്തിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.