കെയ്‌റോ : ഇസ്രയേലിനുമേൽ സൈനിക, സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ മുസ്ലീം രാഷ്ട്രങ്ങളോട് എർദോഗൻ ആഹ്വാനം ചെയ്തു. ഇസ്രയേലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇസ്ലാമിക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഇസ്രയേലിനെതിരായ ആയുധ ഉപരോധം, ഇസ്രായേലുമായുള്ള വ്യാപാരം അവസാനിപ്പിക്കൽ, രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ആണ് എർദോഗൻ നിർദ്ദേശിക്കുന്നത്. ഡി-എട്ട് രാജ്യങ്ങളുടെ തലവന്‍മാരുടെ യോഗത്തിലാണ് എര്‍ദോഗന്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. സിറിയയുടെ പരമാധികാരത്തിന്‍മേല്‍ ഇസ്രയേല്‍ കടന്നുകയറുകയാണെന്നും അതിനെതിരെ ഇസ്രയേലിന് മറുപടി നല്‍കണമെന്നും എര്‍ദോഗന്‍ പറയുന്നു.