കോഴിക്കോട്: സ്വകാര്യ ആശുപതയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. നിലവിൽ കാർഡിയാക് ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
ശ്വാസ തടസ്സത്തെ തുടർന്നായിരുന്നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായെന്നും ആശുപത്രി അധികൃതർ നേരത്തെ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവിൽ തുടരുകയാണ്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ എം ടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നു. കൂടാതെ, എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി തുടങ്ങിയ മണ്തരിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും, സിനിമ രംഗത്തെ പ്രമുഖരും അദ്ദേഹത്തെ കാണാൻ ആശുപത്രയിൽ എത്തിയിരുന്നു. അതിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ആരോഗ്യ വിവരം ഫോണിലൂടെ വിളിച്ച് അന്വേഷിച്ചിരുന്നു.എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്തു.