വന്‍കുവര്‍: ബ്രിട്ടിഷ് കൊളംബിയ കമ്യൂണിറ്റികളിലെ ഫാമിലി ഡോക്ടര്‍ ക്ഷാമം പരിഹരിക്കാനൊരുങ്ങി സര്‍ക്കാര്‍. അതിന്റെ ഭാഗമായി
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ക്ലിനിക്കിലേക്ക് ആദ്യത്തെ ഫാമിലി ഡോക്ടറെ നിയമിച്ചു. പൈലറ്റ് പ്രോജക്റ്റിന് കീഴില്‍ ഏഴ് പേരെ കൂടി നിയമിക്കാന്‍ പദ്ധതിയുണ്ടെന്ന് കോള്‍വുഡ് മേയര്‍ ഡഗ് കൊബയാഷി പറഞ്ഞു.
ഇങ്ങനെ ഫാമിലി ഡോക്ടറായി സേവനമനുഷ്ഠിക്കുന്നവർക്ക്കമ്മ്യൂണിറ്റി ജീവനക്കാരെന്ന നിലയില്‍ ശമ്പളം നല്‍കുമെന്നും മുഴുവന്‍ മെഡിക്കല്‍ ആനുകൂല്യങ്ങളും അവധിയും പെന്‍ഷനും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച രാവിലെ പദ്ധതി സംബന്ധിച്ച രൂപരേഖകള്‍ മേയര്‍ ബ്രിട്ടിഷ് കൊളംബിയ ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഓരോ ഡോക്ടര്‍ക്കും 1,250 പ്രദേശവാസികള്‍ ഉള്‍പ്പെടെ 10,000 രോഗികളെ ആയിരിക്കും ചികിത്സിക്കേണ്ടിവരിക.