കാനഡയിൽ നയാഗ്ര റീജിയണിലെ സെന്റ് കാതറൈൻസിൽ മരിച്ച അരുൺ ഡാനിയേലിന് (29) വേണ്ടി ഗോ ഫൗണ്ട് മി ധനസമാഹരണം ആരംഭിച്ചു . അരുണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ചെലവുകൾക്ക് വേണ്ടി നയാഗ്ര പ്രെയർ സെന്ററാണ് ഗോ ഫൗണ്ട് മി ആരംഭിച്ചിരിക്കുന്നത്. ഫ്ലൈറ്റ് ടിക്കറ്റ്, ശവസംസ്കാര ക്രമീകരണങ്ങൾ, ആവശ്യമായ ഡോക്യുമെൻ്റേഷൻ എന്നിവയുൾപ്പെടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിന് വേണ്ടിയാണ് ഈ സമാഹരണം നടക്കുന്നത്.
ഗോഫണ്ട് മിയുടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ധനസഹായങ്ങൾ നൽകാവുന്നതാണ്. https://gofund.me/8ce6956a
കഴിഞ്ഞ ദിവസമാണ് കോട്ടയം മുട്ടുചിറ സ്വദേശിയായ അരുൺ ഡാനിയേലിനെ സെന്റ്കാതറൈൻസിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ CIBC ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി അരുൺ കാനഡയിൽ എത്തിയത്. സാർനിയ ലാംടൺ കോളേജിലാണ് പഠിച്ചിരുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.