ടൊറന്റോ: ടിടിസി ബസിന്റെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിൽ ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ നോര്‍ത്ത് റിവര്‍ഡെയ്ല്‍ പരിസരത്ത്, ഡാന്‍ഫോര്‍ത്ത് അവന്യൂവിനും ബ്രോഡ്വ്യൂ അവന്യൂവിനും സമീപം രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരു കറുത്ത സെഡാന്‍ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നെന്ന് ടിടിസിയുടെ വക്താവ് വ്യക്തമാക്കി. അപകടസമയത്ത് ബസില്‍ യാത്രക്കാർ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സമയത്ത് രണ്ട് പേര്‍ കാറിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനമോടിച്ചതിന് ഡ്രൈവറെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയും അപകടത്തില്‍ പരുക്കേറ്റതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കാറിലെ യാത്രക്കാരനെയും ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവരുടെ ആരോഗ്യ നില വ്യക്തമല്ല.