ന്യൂഡൽഹി: രണ്ടു ദിവസത്തെ കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി. തിരികെ എത്തിയ മോദി രാജ്യതലസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ സജീവമാകും. വെകുന്നേരം ആറരക്ക് ദില്ലി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികൾക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും.
വിവിധ സഭാധ്യക്ഷന്മാര്‍, മന്ത്രിമാര്‍,സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവർ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. സി ബി സി ഐ ആസ്ഥാനത്തിന് സമീപമുള്ള സേക്രഡ് ഹാര്‍ട്ട് ദേവാലയവും മോദി സന്ദർശിക്കും.