ടൊറൻ്റോ: നഗരത്തിലുണ്ടായ രണ്ട് വെടിവെപ്പുകളെക്കുറിച്ച് ടൊറൻ്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ഡാൻഫോർത്ത് ആൻഡ് കാർലോ അവന്യൂവിന് സമീപമാണ് വെടിവെപ്പ് നടന്നത്.
മണിക്കൂറുകൾക്ക് മുമ്പ്, ബ്രോഡ്‌വ്യൂ അവന്യൂവിനും കീൻ സ്ട്രീറ്റ് ഈസ്റ്റിനും സമീപത്തായി വെടിവെപ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതായി പൊലീസ് പറയുന്നു. അതേസമയം, രണ്ട് സംഭവങ്ങളിലും പരുക്കുകളൊന്നും ഉണ്ടായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-5500 എന്ന നമ്പറിൽ പൊലീസുമായി ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.