ഞായറാഴ്ച പുലർച്ചെ നഗരത്തിലെ റിവർഡെയ്ൽ പരിസരത്ത് നടന്ന വെടിവെപ്പിനെ തുടർന്ന് ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. പുലർച്ചെ അഞ്ച് മണിയോടെ ഡാൻഫോർത്തിനും കാർലോ അവന്യൂസിനും സമീപം വെടിവെപ്പുണ്ടായെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
വെടിവെപ്പിൻ്റെ തെളിവുകൾ ശേഖരിച്ചെങ്കിലും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണത്തെത്തുടർന്ന് കാർലോ അവന്യൂവിനും ലോഗൻ അവന്യൂവിനും ഇടയിലുള്ള ഡാൻഫോർത്ത് അവന്യൂവിൽ റോഡ് ഉച്ചവരെ അടച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.