ടൊറൻ്റോ: നഗരത്തിൽ അതിശൈത്യകാലാവസ്ഥ ഇന്നും തുടരുമെന്നും താപനില മൈനസ് 22 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നും എൻവയൺമെൻ്റ് കാനഡ.
രാവിലെ താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും, എന്നാൽ കാറ്റിനൊപ്പം അത് മൈനസ് 22 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. അതേസമയം, വൈകുന്നേരം 30% മഞ്ഞുവീഴചയ്ക്ക് സാധ്യതയുണ്ടെന്നും താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസായി താഴുമെന്നും പ്രതീക്ഷിക്കുന്നു. ബാരി, ന്യൂമാർക്കറ്റ്, പിക്കറിങ് , ഓഷവ എന്നിവയുൾപ്പെടെ നഗരത്തിൻ്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ അതിശൈത്യ കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്.