ഓട്ടവ : ഏറ്റവും പുതിയ നറുക്കെടുപ്പുകളിൽ പ്രവിശ്യാ കുടിയേറ്റത്തിനായി നാല് പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളാണ് കഴിഞ്ഞ ആഴ്ച പ്രവിശ്യാ കുടിയേറ്റത്തിനായി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
ആൽബർട്ട
നവംബർ 29-നും ഡിസംബർ 17-നും ഇടയിൽ, ആൽബർട്ട ഒന്നിലധികം സ്ട്രീമുകളിലായി 15 നറുക്കെടുപ്പുകൾ നടത്തി. ഈ നറുക്കെടുപ്പുകളിൽ വ്യത്യസ്ത മിനിമം സ്കോറുകളോടെ ആയിരത്തി എഴുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ബ്രിട്ടിഷ് കൊളംബിയ
ഡിസംബർ 17-ന് ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) അതിൻ്റെ ഓൻ്റർപ്രണർ ബേസ് ആൻഡ് റീജനൽ സ്ട്രീമുകൾക്കും കീഴിൽ നറുക്കെടുപ്പ് നടത്തി. ഓരോ സ്ട്രീമിനും വ്യത്യസ്‌ത കട്ട്ഓഫ് സ്‌കോറുകൾ സഹിതം, 11 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
മാനിറ്റോബ
ഡിസംബർ 18-ന് മാനിറ്റോബ പിഎൻപി (എംപിഎൻപി) രണ്ട് സ്ട്രീമുകൾക്ക് കീഴിൽ നറുക്കെടുപ്പ് നടത്തി. ആദ്യത്തേത് ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീമിന് കീഴിലാണ് നടന്നത്, ഈ സ്ട്രീമിന് കീഴിലുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന 297 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. രണ്ടാമത്തെ നറുക്കെടുപ്പ് സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിലാണ് നടന്നത്. ഈ നറുക്കെടുപ്പിൽ കുറഞ്ഞത് 630 സ്‌കോർ ഉള്ള 102 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
ഡിസംബർ 16-ന്, ബിസിനസ് വർക്ക് പെർമിറ്റ് സംരംഭക സ്ട്രീമിനും ലേബർ ആൻഡ് എക്സ്പ്രസ് എൻട്രി സ്ട്രീമിനും കീഴിൽ പ്രിൻസ് എഡ്വേഡ് ഐലൻഡ് PNP നറുക്കെടുപ്പ് നടത്തി. ലേബർ, എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ 32 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ബിസിനസ് വർക്ക് പെർമിറ്റ് സംരംഭക സ്ട്രീമിന് കീഴിൽ ഒരു അപേക്ഷകനാണ് ഇൻവിറ്റേഷൻ ലഭിച്ചത്.