ബെയ്‌റൂട്ട് : തെക്കന്‍ ലബനനില്‍ ഹിസ്ബുല്ല സൈനിക കേന്ദ്രത്തിലെ റോക്കറ്റ് ലോഞ്ചറുകള്‍ ആക്രമണത്തില്‍ നശിപ്പിച്ചെന്ന് ഇസ്രയേല്‍ സൈന്യം. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ഹിസ്ബുല്ലയുടെ മധ്യദൂര റോക്കറ്റ് ലോഞ്ചറുകളാണ് നശിപ്പിച്ചത്. റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിക്കാന്‍ ലബനന്‍ സൈന്യത്തിന് മുന്‍കൂട്ടി അഭ്യര്‍ത്ഥന നല്‍കിയെങ്കിലും പ്രതികരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ലെബനന്‍ സൈന്യം തയാറായില്ല.
അതേസമയം ലബനന്റെ ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി ഈ പ്രദേശത്ത് മൂന്ന് ഇസ്രയേലി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു