ലണ്ടൻ ഒൻ്റാരിയോ : ക്രിസ്മസ്-പുതുവത്സരാഘോഷ രാവ് ഒരുക്കി സെൻ്റ് തോമസ് മലയാളി അസ്സോസിയേഷൻ. ഡിസംബർ 28-ന് വൈകിട്ട് അഞ്ച് മുതൽ സെൻ്റ് ആൻസ് പാരിഷ് ഹാളിൽ ബെത്‌ലഹേമിലേയ്‌ക്കൊരു യാത്ര എന്ന സംഗീതനൃത്ത പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് ആരംഭമായത്.
കലാസന്ധ്യയിൽ മാജിക് ഷോ, നൃത്തനിത്യങ്ങൾ, ലണ്ടൻ സിംഗേഴ്‌സ് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി. ചടങ്ങിൽ ഒൻ്റാരിയോയിലെ സാംസ്‌കാരിക-രാഷ്ട്രീയ-വാണിജ്യ രംഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നു. കൂടാതെ പരിപാടിയുടെ സ്പോൺസർമാരെ സംഘാടകർ വേദിയിൽ ആദരിച്ചു. വിഭവസമൃദ്ധമായ അത്താഴത്തിനു പുറമെ, ഭാഗ്യസമ്മാനങ്ങൾ, പ്രവേശന സമ്മാനങ്ങൾ എന്നിവയും നൽകി.