ഓട്ടവ : രാജ്യതലസ്ഥാനമായ ഓട്ടവയുടെ വികസനത്തിന്റെ ഭാഗമായി ഓട്ടവ വടക്ക്-തെക്ക് റെയിൽ ലൈൻ ജനുവരി 6 തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. റെയിൽ ലൈൻ ഓട്ടവ നഗരത്തെയും റിവർസൈഡ് സൗത്തിനെയും ഓട്ടവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കും. ട്രില്ലിയം ലൈൻ എന്നറിയപ്പെട്ടിരുന്ന ലൈൻ 2, ലൈൻ 4 എന്നിവ ഷെഡ്യൂൾ ചെയ്തതിനും 17 മാസം കഴിഞ്ഞ് 2001- ലായിരുന്നു തുറന്ന് പ്രവർത്തിച്ചത്. എന്നാൽ പുതിയ പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി വടക്ക്-തെക്ക് പാത 2020 മെയ് മാസത്തിൽ അടച്ചിട്ടിരുന്നു.
പുതിയ വടക്ക്-തെക്ക് റെയിൽ ലൈനിന്റെ നിർമാണത്തിനായി 1.6 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. ഈ തുകയിൽ 27 വർഷത്തേക്കുള്ള അറ്റകുറ്റപ്പണിക്കുള്ള കരാറും ഉൾപ്പെടുന്നു. മൂന്ന് ഘട്ടങ്ങളായാണ് റെയിൽ ലൈൻ തുറക്കുക. ആദ്യ ഘട്ടത്തിൽ, തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസം വീതം രണ്ടാഴ്ചത്തേക്ക് പ്രവർത്തനം നടത്തും. രണ്ടാം ഘട്ടത്തിൽ ലൈനുകൾ 2 ഉം 4 ഉം ആഴ്ചയിൽ ആറ് ദിവസം, തിങ്കൾ മുതൽ ശനി വരെ, മൂന്നാം ഘട്ടത്തിൽ ആഴ്‌ചയിൽ ഏഴ് ദിവസവും മുഴുവൻ സേവനവും റെയിൽ ലൈൻ വാഗ്ദാനം ചെയ്യുന്നു.
LRT ലൈനിലെ റൂട്ടുകൾ ഏതൊക്കെയാണ്?
ലൈൻ 2 : ബേവ്യൂ സ്റ്റേഷനും ലൈംബാങ്ക് സ്റ്റേഷനും ഇടയിൽ ഓട്ടവ നഗരത്തെയും റിവർസൈഡ് സൗത്തിനെയും ബന്ധിപ്പിച്ച് 19 കിലോമീറ്റർ ഓടും. റൂട്ടിൽ 11 സ്റ്റേഷനുകളാണ് ഉള്ളത്.
ലൈൻ 2 പച്ച ചിഹ്നങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാം
ലൈൻ 4 : ലൈൻ 4 ലൈൻ 2-നെ ഓട്ടവ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കും.
4 കിലോമീറ്റർ റൂട്ട് സൗത്ത് കീസ് സ്റ്റേഷനും ഓട്ടവ എയർപോർട്ടിനും ഇടയിൽ ഓടും.
ഇവൈ സെൻ്ററിന് സമീപം സ്റ്റോപ്പുണ്ടാകും.
ലൈൻ 4 നീല ചിഹ്നങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാം
ലൈൻ 2, ലൈൻ 4 എന്നിവയുടെ പ്രവർത്തന സമയം
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ 12 വരെ
ശനിയാഴ്ച : രാവിലെ 6:30 മുതൽ 12 വരെ (ലൈൻ 2 ഉം ലൈൻ 4 ഉം ജനുവരി 6-ന് ആരംഭിക്കുമ്പോൾ ശനിയാഴ്ച സർവീസ് ഇല്ല)
ഞായറാഴ്‌ചയും അവധി ദിവസങ്ങളും : രാവിലെ 7:30 മുതൽ രാത്രി 11:30 വരെ (ജനുവരി 6-ന് ലൈൻ 2 ഉം ലൈൻ 4 ഉം തുറക്കുമ്പോൾ ഞായറാഴ്ച സേവനമില്ല)
താൽകാലിക സമയക്രമമാണ് ഇതെന്നും അവസാന ഷെഡ്യൂളുകൾ നടപ്പിലാക്കുന്നതോടെ സമയക്രമത്തിൽ മാറ്റങ്ങൾ വന്നേക്കാമെന്ന് OC ട്രാൻസ്‌പോ വ്യക്തമാക്കി.