ടൊറൻ്റോ : ഈസ്റ്റ് യോർക്കിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ച് തീപിടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തരയോടെ ലീസൈഡ് മേഖലയിലെ മൂർ-ബേവ്യൂ അവന്യൂവിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ടൊറൻ്റോ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കി വാഹനത്തിൻ്റെ തീ അണച്ചു. തുടർന്ന് അകത്ത് കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.