ലണ്ടൻ : യാത്രാ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കനേഡിയൻ പൗരന്മാർക്ക് അടക്കം 48 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) നിർബന്ധമാക്കി യുകെ. ജനുവരി എട്ട് മുതൽ പുതിയ ഡിജിറ്റൽ രജിസ്ട്രേഷൻ പദ്ധതി പ്രാബല്യത്തിൽ വരും. ഇതോടെ ഇനി മുതൽ എല്ലാ കനേഡിയൻ, യുഎസ് പൗരന്മാർക്കും വീസരഹിതയാത്രക്കാർക്കും യുകെയിലേക്കോ യുകെ വഴിയോ യാത്ര ചെയ്യാൻ eTA നിർബന്ധമായിരിക്കും. 2025 ഏപ്രിൽ രണ്ട് മുതൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും eTA നിർബന്ധമാക്കും.

യു കെ-യിൽ പ്രവേശിക്കുന്ന എല്ലാവർക്കും കുട്ടികളും കുഞ്ഞുങ്ങളും ഉൾപ്പെടെ സ്വന്തം ETA ആവശ്യമാണ്. എന്നാൽ അപേക്ഷർക്ക് മറ്റൊരാളുടെ പേരിൽ അപേക്ഷിക്കാം. ETA എന്നത് ആറ് മാസം വരെയുള്ള ഹ്രസ്വകാല താമസങ്ങൾക്ക് വേണ്ടിയുള്ളതാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇപ്പോൾ പുതിയ യാത്രാ രേഖകൾ ആവശ്യമാണ്. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ പുതിയ 30 ETIAS ഫോമുകൾ കൂടി വിദേശ യാത്രക്കാരിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. യുകെയിലേക്ക് പോകുകയാണെങ്കിൽ 10 ഇംഗ്ലീഷ് പൗണ്ടും മറ്റിടങ്ങളിലേക്ക് പോകുകയാണെങ്കിൽ ഏഴ് യൂറോയും നൽകേണ്ടതായി വരും.