ഓട്ടവ : അവധിക്കാലയാത്രയോ ബിസിനസ്സ് യാത്രയോ സാഹസിക യാത്രയോ ആസൂത്രണം ചെയ്യുന്ന കനേഡിയൻ പാസ്‌പോർട്ട് ഉടമകളാണോ നിങ്ങൾ? ഇതാ നിങ്ങളെ കാത്തിരിക്കുന്നത് മുൻകൂട്ടി വീസ നേടുന്നതിനുള്ള ബുദ്ധിമുട്ട് കൂടാതെ നിരവധി രാജ്യങ്ങളിലേക്ക് പറക്കാനുള്ള അവസരം കൂടിയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിലൊന്നായ കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് വീസ-ഫ്രീ അല്ലെങ്കിൽ വീസ-ഓൺ-അറൈവൽ എന്ന പ്രത്യേകാവകാശം ആസ്വദിക്കാനാവും.
പാസ്‌പോർട്ട് റാങ്കിങ് 2025-ലെ കണക്കനുസരിച്ച്, ശക്തമായ പാസ്‌പോർട്ടുകളിൽ ഏഴാം സ്ഥാനത്താണ് കനേഡിയൻ പാസ്‌പോർട്ട്. കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ-ഫ്രീ ആക്‌സസ്, വീസ ഓൺ അറൈവൽ അല്ലെങ്കിൽ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനുകൾ (ഇടിഎ) എന്നിവയിൽ നിന്നുള്ള പ്രത്യേകാവകാശം നേടിക്കൊണ്ട് വീസയില്ലാതെ 188 രാജ്യങ്ങൾ സന്ദർശിക്കാനാകും. നിരവധി രാജ്യങ്ങളുമായി കാനഡ പുലർത്തുന്ന ശക്തമായ നയതന്ത്ര ബന്ധവും കാനഡയുടെ സുരക്ഷയിലും കുടിയേറ്റ പ്രക്രിയകളിലുമുള്ള വിശ്വാസവുമാണ് ഇതിന് കാരണം.

യൂറോപ്പ് മുതൽ തെക്കേ അമേരിക്ക വരെ, ഏഷ്യ മുതൽ ആഫ്രിക്ക വരെ, നിങ്ങളുടെ കനേഡിയൻ പാസ്‌പോർട്ട് ലോകമെമ്പാടുമുള്ള 188 രാജ്യങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നു. ആ രാജ്യങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കാം :
വീസ-രഹിതം
അൽബേനിയ, അമേരിക്കൻ സമോവ (eTA), അൻഡോറ, അംഗോള, അംഗുല, ആൻ്റിഗ്വ ആൻഡ് ബാർബുഡ, അർജൻ്റീന, അറൂബ, ഓസ്‌ട്രേലിയ (eTA), ഓസ്ട്രിയ, ബഹാമസ്, ബാർബഡോസ്, ബെലാറസ്, ബെൽജിയം, ബെലീസ്, ബർമുഡ, ബൊളീവിയ, ബോണെയർ, സെൻ്റ് യൂസ്റ്റേഷ്യസ്, സാബ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബോട്സ്വാന, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ബ്രൂണെ, ബൾഗേറിയ, കേമാൻ ദ്വീപുകൾ, ചിലി, കൊളംബിയ, കുക്ക് ദ്വീപുകൾ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, കുറക്കാവോ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഡൊമിനിക്ക, ഡൊമിനിക്കന് റിപ്പബ്ലിക്ക്, ഇക്വഡോർ, എൽ സാൽവഡോർ, എസ്റ്റോണിയ, ഇസ്വാതിനി, ഫോക്ക്ലാൻഡ് ദ്വീപുകൾ, ഫറോ ദ്വീപുകൾ, ഫിജി, ഫിൻലാൻഡ്, ഫ്രാൻസ്, ഫ്രഞ്ച് ഗയാന, ഫ്രഞ്ച് പോളിനേഷ്യ, ഫ്രഞ്ച് വെസ്റ്റ് ഇൻഡീസ്, ഗാബോൺ, ജോർജിയ, ജർമ്മനി, ജിബ്രാൾട്ടർ, ഗ്രീസ്, ഗ്രീൻലാൻഡ്, ഗ്രനേഡ, ഗുവാം, ഗ്വാട്ടിമാല, ഗയാന, ഹെയ്തി, ഹോണ്ടുറാസ്, ഹോങ്കോംഗ് (SAR ചൈന), ഹംഗറി, ഐസ്ലാൻഡ്, ഇറാഖ്, അയർലൻഡ്, ഇസ്രയേൽ, ഇറ്റലി, ജമൈക്ക, ജപ്പാൻ, കസാക്കിസ്ഥാൻ, കെനിയ (eTA), കിരിബതി, കൊസോവോ, കിർഗിസ്ഥാൻ, ലാത്വിയ, ലെസോത്തോ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മക്കാവോ (SAR ചൈന), മഡഗാസ്കർ, മലാവി, മലേഷ്യ, മാൾട്ട, മൗറീഷ്യസ്, മായോട്ട്, മെക്സിക്കോ, മൈക്രോനേഷ്യ, മോൾഡോവ, മൊണാക്കോ, മംഗോളിയ, മോണ്ടിനെഗ്രോ, മോണ്ട്സെറാറ്റ്, മൊറോക്കോ, മൊസാംബിക്ക്, നമീബിയ, നെതർലാൻഡ്സ്, ന്യൂ കാലിഡോണിയ, ന്യൂസിലാൻഡ് (eTA), നിക്കരാഗ്വ, നോർത്ത് മാസിഡോണിയ, വടക്കൻ മരിയാന ദ്വീപുകൾ, നോർവേ, ഒമാൻ, പാകിസ്ഥാൻ (ഇടിഎ), പലസ്തീൻ പ്രദേശം, പനാമ, പെറു, ഫിലിപ്പീൻസ്, പോളണ്ട്, പോർച്ചുഗൽ, പ്യൂർട്ടോ റിക്കോ, റീയൂണിയൻ, റൊമാനിയ, റുവാണ്ട, സാൻ മറിനോ, സാവോ ടോം ആൻഡ് പ്രിൻസിപ്പ്, സെനഗൽ, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്പെയിൻ, ശ്രീലങ്ക (eTA), സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്, സെൻ്റ് ലൂസിയ, സെൻ്റ് മാർട്ടൻ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, സുരിനാം, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ (ചൈനീസ് തായ്‌പേയ്), താജിക്കിസ്ഥാൻ, തായ്‌ലൻഡ്, ഗാംബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ടുണീഷ്യ, തുർക്കി, ടർക്കസ് ആൻഡ് കൈക്കോസ് ദ്വീപ്, ഉക്രെയ്ൻ, യുണൈറ്റഡ് കിംഗ്ഡം (eTA), യുണൈറ്റഡ് സ്റ്റേറ്റ്സ്, ഉറുഗ്വേ, യുഎസ് വിർജിൻ ദ്വീപുകൾ, ഉസ്ബെക്കിസ്ഥാൻ, വനവാട്ടു, വത്തിക്കാൻ സിറ്റി, സാംബിയ.

വീസ-ഓൺ-അറൈവൽ രാജ്യങ്ങൾ
അർമേനിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, ബുറുണ്ടി, കംബോഡിയ, കേപ് വെർഡെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, കുവൈറ്റ്, ലാവോസ്, ലെബനൻ, മാലദ്വീപ്, മാർഷൽ ദ്വീപുകൾ, മൗറിറ്റാനിയ, മ്യാൻമർ, നേപ്പാൾ, പലാവു ദ്വീപുകൾ, പരാഗ്വേ, ഖത്തർ, സമോവ, സൗദി അറേബ്യ, സീഷെൽസ്, സിയറ ലിയോൺ, സോളമൻ ദ്വീപുകൾ, സൊമാലിയ, സെൻ്റ് ഹെലീന, ടാൻസാനിയ, തിമോർ-ലെസ്റ്റെ, ടോഗോ, ടോംഗ, തുവാലു, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംബാബ്‌വെ.
ഇ-വീസ ആവശ്യമുള്ള രാജ്യങ്ങൾ
അസർബൈജാൻ, ബെനിൻ, കാമറൂൺ, ഈജിപ്ത്, ഗിനിയ, ഇന്ത്യ, പപ്പുവ ന്യൂ ഗിനിയ, ഉഗാണ്ട, വിയറ്റ്നാം.