ടൊറൻ്റോ: നഗരത്തിലെ തീപിടിത്തമുണ്ടായ അപ്പാർട്ട്മെൻ്റിൽ കുത്തേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു.
യുവതിയും കുത്തേറ്റയാളും തമ്മിൽ വഴക്കുണ്ടായെന്നും യുവതി അയാളെ കുത്തുകയും തുടർന്ന് അപ്പാർട്ട്മെൻ്റിന് തീയിടുകയും ചെയ്തതായി ടൊറൻ്റോ പൊലീസ് സർവീസ് പറയുന്നു.
വെള്ളിയാഴ്ച രാവിലെ ഷട്ടർ സ്ട്രീറ്റിന് സമീപമുള്ള 155 ഷെർബോൺ സ്ട്രീറ്റിൽ രാവിലെ 11 മണിയോടെ തീപിടിത്തം ഉണ്ടാകുകയും അഗ്നിശമന സേനയെ വിളിക്കുകയുമായായിരുന്നു. പെട്ടെന്ന് തീ അണച്ചതായി ടൊറൻ്റോ അഗ്നിശമന സേന പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും ഒരാളെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ യുവതിയെ അറസ്റ്റ് ചെയ്‌തതായി പൊലീസ് പറയുന്നു. യുവതിയും കുത്തേറ്റയാളും തമ്മിലുള്ള ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.