ഓട്ടവ : അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഫെഡറൽ ഗ്രാമീണ സാമ്പത്തിക വികസന മന്ത്രി ഗുഡി ഹച്ചിംഗ്സ്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ലോങ് റേഞ്ച് മൗണ്ടൻസ് റൈഡിങ്ങിൽ നിന്നും 2015-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഗുഡി ഹച്ചിംഗ്സ് അറ്റ്ലാൻ്റിക് കാനഡ ഓപ്പർച്യുണിറ്റീസ് ഏജൻസിയുടെ ചുമതലയുള്ള മന്ത്രിയുമാണ്. പാർലമെൻ്റിൻ്റെ നാഷണൽ സെക്യൂരിറ്റി ആൻ്റ് ഇൻ്റലിജൻസ് കമ്മിറ്റിയിലും ഹച്ചിംഗ്സ് സേവനമനുഷ്ഠിച്ചു.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഔട്ട്‌ഫിറ്റേഴ്‌സ് അസോസിയേഷൻ ബോർഡ് പ്രസിഡൻ്റ്, നേഡിയൻ ഫെഡറേഷൻ ഓഫ് ഔട്ട്‌ഫിറ്റിംഗ് അസോസിയേഷൻ ബോർഡ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കോർണർ ബ്രൂക്ക് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ മുൻ പ്രസിഡൻ്റ് കൂടിയാണ് ഗുഡി ഹച്ചിംഗ്സ്.