ഓട്ടവ : കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് പിന്നാലെ ലിബറൽ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് പ്രഖ്യാപിച്ചു. കാനഡയ്‌ക്കായി പോരാടാൻ തയ്യാറെടുക്കെയാണെന്ന് പറഞ്ഞ ക്രിസ്റ്റിയ ഞായറാഴ്ച ഔദ്യോഗികമായി തൻ്റെ പ്രചാരണം ആരംഭിക്കുമെന്നും അവർ പറഞ്ഞു.

മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി വ്യാഴാഴ്ച എഡ്മിന്‍റനിൽ അടുത്ത ലിബറൽ ലീഡർ ആകാനുള്ള തൻ്റെ പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെയാണ് ഫ്രീലാൻഡിൻ്റെ പ്രഖ്യാപനം. ഗവൺമെൻ്റ് ഹൗസ് ലീഡർ കരീന ഗൗൾഡ് വരും ദിവസങ്ങളിൽ തൻ്റെ പ്രചാരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ താൻ മത്സരിക്കുമോ എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രകൃതിവിഭവ മന്ത്രി ജോനഥൻ വിൽക്കിൻസണും സൂചിപ്പിച്ചു.