ഫ്രെഡറിക്ടൺ : സൈബർ സുരക്ഷാ ഭീഷണിയെ തുടർന്ന് ന്യൂബ്രൺസ്വിക് ലിക്വർ ആൻഡ് കഞ്ചാവ് വില്പന കേന്ദ്രങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ക്രൗൺ കോർപ്പറേഷൻ. ജനുവരി 7-നാണ് സൈബർ ആക്രമണം നേരിട്ടതെന്നും വിശദമായ അന്വേഷണത്തിനായി വിദഗ്ധരെ വിളിച്ചിട്ടുണ്ടെന്നും വക്താവ് ഫ്ലോറൻസ് ഗൗട്ടൺ പറഞ്ഞു. സിസ്റ്റത്തിൻ്റെ ഭൂരിഭാഗവും ഓഫ്-ലൈനിലാണെന്നും അദ്ദേഹം അറിയിച്ചു.

സൈബർ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അന്വേഷണം തുടരുന്നു. പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ ഉപഭോക്താക്കൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം പണം നൽകണമെന്നും ഫ്ലോറൻസ് ഗൗട്ടൺ അഭ്യർത്ഥിച്ചു.