കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം വാദം ഇന്ന് ആരംഭിക്കും. പ്രോസിക്യൂഷന് വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഡിസംബര്‍ 11 നാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ അന്തിമഘട്ട വിചാരണ നടപടികള്‍ തുടങ്ങിയത്. ഒരു മാസത്തിലേറെ സമയമെടുത്താണ് പ്രോസിക്യൂഷന് വാദം അവസാനിച്ചത്.
ഇനി പ്രതിഭാഗം വാദം പൂര്‍ത്തിയായ ശേഷം കേസ് വിധി പറയും. ഇതിനിടെ കേസ് തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് നടി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് 2018 മാര്‍ച്ചിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രതിഭാഗം വാദം ഒരു മാസത്തിനകം പൂര്‍ത്തിയായാല്‍ ഫെബ്രുവരി അവസാനത്തോടെ കേസില്‍ വിധി ഉണ്ടായേക്കും.