നടൻ സെയ്ഫ് അലി ഖാനു നേരെയുണ്ടായ ആക്രമണം വലിയ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ ആയിരുന്നു ആരാധകരും സിനിമാലോകവും. ഈ സാഹചര്യത്തിൽ കരീന കപൂറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായത്.“ഇതൊന്ന് നിര്‍ത്തു, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ” എന്നാണ് കരീന പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നത്. എന്നാല്‍ പിന്നീട് ഈ സ്ക്രീൻഷോട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.അതേ സമയം കഴിഞ്ഞ ദിവസം ആക്രമണത്തിന് ശേഷം മുംബൈയിലെ ലീലവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ വസതിയിലേക്ക് മടങ്ങി.
ജനുവരി 16-ന് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്‍റെ വസതിയായ സത്ഗുരു ശരണിൽ വച്ചാണ് സെയ്ഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്. പുലർച്ചെ 2:30 ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ രണ്ട് ശസ്ത്രക്രിയകൾക്ക് നടന്‍ വിധേയനായിരുന്നുഅതേസമയം ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിയ സെയിഫ് അലി ഖാൻ ആദ്യം തിരഞ്ഞത് തന്റെ കുടുംബത്തെ കരുതലോടെ കാത്ത ഏലിയാമ്മ ഫിലിപ്പിനെയാണ്. നേരിട്ട് കണ്ട് നന്ദി പറയാനായിരുന്നു സെയ്‌ഫ് ഏലിയാമ്മയെ വിളിപ്പിച്ചത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ പ്രധാന സാക്ഷി കൂടിയാണ് മലയാളിയായ ഏലിയാമ്മ. പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.