വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് ബിഷപ്പ്. വാഷിങ്ടണില്‍ നടന്ന പ്രാര്‍ഥനാസമ്മേളനത്തിനിടെയാണ് ജന്മവകാശപൗരത്വത്തെ സംബന്ധിച്ചും ലിംഗസ്വത്വം സംബന്ധിച്ചുമുള്ള ട്രംപിന്റെ പുതിയ നയപ്രഖ്യാപനങ്ങളില്‍ ഇളവ് വേണമെന്ന് ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ അഭ്യര്‍ഥിച്ചത്.
വാഷിങ്ടണിലെ നാഷണല്‍ കത്തീഡ്രലിലില്‍ നടന്ന പ്രാര്‍ഥനാപരിപാടിയിലാണ് ബിഷപ്പ് ട്രംപിനോട് അഭ്യര്‍ഥന നടത്തിയത്. പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനോടനുബന്ധിച്ച് നടത്തുന്ന ചടങ്ങുകളുടെ ഭാഗമാണ് ഈ പ്രാര്‍ഥന. ഭാര്യ മെലിനയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഉഷ വാന്‍സും പ്രാര്‍ഥനയില്‍ പങ്കെടുത്തുകൊണ്ട് ട്രംപിനൊപ്പം മുന്‍നിരയിലുണ്ടായിരുന്നു.
ചടങ്ങ് അവസാനിക്കിരിക്കെയാണ് തനിക്കൊരു അഭ്യര്‍ഥനയുണ്ടെന്ന് ബിഷപ്പ് പറഞ്ഞത്. ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ ഭയപ്പെട്ടിരിക്കുന്ന രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് കരുണവേണമെന്ന് ദൈവത്തിന്റെ നാമത്തില്‍ അഭ്യര്‍ഥിക്കുന്നു. അതില്‍ സ്വര്‍ഗാനുരാഗികളും കുട്ടികളും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും സ്വതന്ത്രരുമുണ്ട്. ജീവിതത്തെ കുറിച്ച് അവര്‍ ഭയപ്പെട്ടിരിക്കുകയാണ് എന്നാണ് ബിഷപ്പ് പറഞ്ഞത്.
രാജ്യത്തെ കുടിയേറ്റക്കാരേയും ബിഷപ്പ് ന്യായീകരിച്ചു. അവര്‍ നമ്മുടെ പൗരന്മാരല്ല, ആവശ്യമായ രേഖകള്‍ പോലും അവരുടെ പക്കലില്ല, പക്ഷെ ക്രിമിനലുകളല്ല. അവരോട് ദയയുണ്ടാവണം ബിഷപ്പ് അഭ്യര്‍ഥിച്ചു.
അതേസമയം പ്രാര്‍ഥനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ‘അത് നല്ലതായിരുന്നില്ല, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്’ എന്നാണ് ട്രംപ് പറഞ്ഞത്.