ടൊറന്റോ: ബ്ലൂർ ആൻഡ് യോങ് സ്ട്രീറ്റിന് സമീപം ഒരാളെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്. ഡിസംബർ 18 ന് വൈകിട്ട് 6:30 ഓടെ ബ്ലൂർ ആൻഡ് യോങ് സ്ട്രീറ്റ് പ്രദേശത്താണ് സംഭവം നടന്നത്. നടന്നു പോവുകയായിരുന്ന ഇരയെ പിന്തുടർന്ന പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
അമ്പത് വയസ്സുള്ള പ്രതി ഉയരം കുറഞ്ഞയാളാണെന്ന് പൊലീസ് പറഞ്ഞു. അവസാനമായി പ്രതിയെ കാണുമ്പോൾ നീല ജാക്കറ്റ്, നീല ജീൻസ്, ചുവന്ന തൊപ്പി, ഒരു ബാക്ക്പാക്ക് എന്നിവയാണ് ധരിച്ചിരുന്നത്. കൂടാതെ, കൈയിൽ രണ്ട് ടാറ്റൂകളും അടിച്ചിട്ടുണ്ട്.