ഓട്ടവ : കാനഡയിൽ നിരക്ക് വർധിപ്പിച്ച് നെറ്റ്ഫ്ലിക്സ്. പരസ്യങ്ങളോടുകൂടിയ സ്റ്റാൻഡേർഡ് പ്ലാനിന് പ്രതിമാസം 2 ഡോളർ മുതൽ 7.99 ഡോളർ വരെ വർധിക്കും. അതേസമയം പരസ്യങ്ങളില്ലാത്ത സ്റ്റാൻഡേർഡ് പ്ലാൻ പ്രതിമാസം 2.50 ഡോളർ വർധിച്ച് 18.99 ഡോളർ ആയി ഉയരും. ഒപ്പം പ്രീമിയം പ്ലാൻ പ്രതിമാസം മൂന്ന് ഡോളർ വർധിച്ച് 23.99 ഡോളറും ആകും.
അതേസമയം ഒരു അധിക അംഗത്തെ ചേർക്കുന്നതിനുള്ള ഫീസിൽ മാറ്റമില്ലെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. പുതിയ സബ്‌സ്‌ക്രൈബർമാർക്ക് പുതിയ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരും. എന്നാൽ, നിലവിലുള്ള അംഗങ്ങൾക്ക് അവരുടെ അടുത്ത ബില്ലിൽ മാറ്റം കാണാം. യുണൈറ്റഡ് സ്റ്റേറ്റ്സ്, പോർച്ചുഗൽ, അർജൻ്റീന എന്നിവിടങ്ങളിലെ മിക്ക പ്ലാനുകളിലും നിരക്ക് വർധിപ്പിച്ചതായി നെറ്റ്ഫ്ലിക്സ് പറയുന്നു. 2022-ലാണ് കാനഡയിൽ അവസാനമായി നിരക്ക് വർധിപ്പിച്ചത്.