ഓട്ടവ : നഗരത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വർധന റിപ്പോർട്ട് ചെയ്ത് ഓട്ടവ പബ്ലിക് ഹെൽത്ത് (OPH). ഇൻഫ്ലുവൻസ, ആർഎസ്‌വി, COVID-19 കേസുകൾ ഇപ്പോഴും ഉയരുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു.
ജനുവരി ആദ്യം മുതൽ ഇൻഫ്ലുവൻസ കേസുകൾ വർധിച്ചു വരികയാണെന്ന് ആരോഗ്യ ഏജൻസി പറയുന്നു. അതേസമയം COVID-19 കേസുകൾ കഴിഞ്ഞ ആഴ്ചയിലേത് പോലെ തുടരുന്നു. ആർഎസ്‌വി പോലെയുള്ള മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകൾ ഇപ്പോഴും പടരുന്നുണ്ടെന്നും മുൻ ആഴ്ചയിൽ നിന്ന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും OPH റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവൻസ, ആർഎസ്‌വി എന്നിവയുൾപ്പെടെയുള്ള റെസ്പിറേറ്ററി രോഗകാരികൾ നവംബറിനും ഏപ്രിലിനും ഇടയിലാണ് ഏറ്റവും കൂടുതൽ പടരുന്നതെന്ന് ഓട്ടവ പബ്ലിക് ഹെൽത്ത് പറയുന്നു.