ടൊറൻ്റോ : ഡേറ്റിങ്ങിനിടയിൽ ആഡംബര വാച്ച് മോഷ്ടിച്ച യുവതിക്കെതിരെ കേസെടുത്ത് ടൊറൻ്റോ പൊലീസ്. വെല്ലിംഗ്ടൺ സ്ട്രീറ്റ് വെസ്റ്റിൽ ബ്ലൂ ജെയ്‌സ് വേയിലെ ഒരു ഹോട്ടലിൽജനുവരി 6-ന് ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് മോഷണം നടന്നത്. വാച്ച് മോഷ്ടിക്കപ്പെട്ട സമയത്ത് പരാതിക്കാരനും ടൊറൻ്റോ സ്വദേശിനിയായ മുപ്പത് വയസ്സുള്ള ബിയാങ്ക അസാരിയ ബോൺ-നിക്കോളജേവും ഒരുമിച്ചായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന്, ലേക്ക് ഷോർ ബൊളിവാർഡ് വെസ്റ്റിനും പാർക്ക്‌ലോൺ റോഡിനും സമീപമുള്ള യുവതിയുടെ വസതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മോഷണം പോയതായി കരുതുന്ന നിരവധി ആഡംബര വസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
അതേസമയം,മോഷണം 5,000 ഡോളറിൽ കൂടുതൽ മൂല്യം വരുന്ന അനധികൃത സ്വത്ത് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മെലിഞ്ഞ ശരീര പ്രകൃതിയും കറുത്ത മുടിയുമുള്ള ബിയാങ്കയ്ക്ക് 172 സെന്റി മീറ്റർ ഉയരവും 52 കിലോഗ്രാം ഭാരവുമുണ്ടെന്ന് പൊലീസ് പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.