ഓട്ടവ: അമിത വേഗതയിൽ വാഹനമോടിച്ച രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ജനുവരി 21 ന് പിതാവിൻ്റെ കാർ അശ്രദ്ധമായി ഓടിച്ചതിന് പത്തൊൻമ്പൊതു വയസുള്ള യുവാവിനെ ഡ്രൈവറെ പൊലീസ് തടയുകയായിരുന്നു. റിവർസൈഡ് ഡ്രൈവിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗ പരിധിയുള്ള മേഖലയിൽ 114 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിനാണ് ഇയാളെ തടഞ്ഞത്.
അതേ ദിവസം തന്നെ സതേൺ ഓട്ടവയിൽ 24 വയസ്സുള്ള ഒരു ഡ്രൈവറെയും 54 കി.മീ/മണിക്കൂർ വേഗത്തിൽ വാഹനം ഓടിച്ചതിന് പൊലീസ് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബാർഹാവൻ, ഓർലിയൻസ് തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഓട്ടവ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.