ടൊറന്റോ: നോബ്ലെട്ടണിലെ വീട്ടിൽ അതിക്രമിച്ച് കയറി 47 കാരിയായ സ്ത്രീയെ വെടിവെക്കുകയും അവരുടെ നായയെ വെടിവെച്ച് കൊല്ലുകയും ചെയ്ത സംഭവത്തിൽ 3 പ്രതികൾക്കായി യോർക്ക് റീജിയണൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു. സ്ത്രീയുടെ പരുക്ക് ഗുരുതരമല്ല.
ഹൈവേ 27, കിംഗ് വോൺ റോഡ് ഏരിയ എന്നിവിടങ്ങളിൽ ജനുവരി 21 നാണ് വെടിവെപ്പ് നടക്കുന്നത്. ആയുധധാരികളായ മൂന്ന് പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറുകയും, തന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ വെടിവെച്ചതായും ഇരയായ സ്ത്രീ പൊലീസിനോട് പറഞ്ഞു. സ്ത്രീയുടെ രണ്ട് നായ്ക്കളെയും പ്രതികൾ വെടിവെച്ച് കൊന്നതായി പൊലീസ് അറിയിച്ചു.
ഇരുണ്ട വസ്ത്രം ധരിക്കുന്ന ചെറുപ്പക്കാർ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. സംഭവത്തിൽ കുറഞ്ഞത് രണ്ട് തോക്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് മൂന്ന് പ്രതികളും ഇരുണ്ട നിറത്തിലുള്ള വാഹനത്തിൽ രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ മുന്നോട്ട് വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.