ടെൽ അവീവ്: വെടിനിർത്തൽ കരാറിന്റെ ഭാഗമായി രണ്ടാമതായി മോചിപ്പിക്കുന്ന സൈനികരുടെ പേര് പുറത്തുവിട്ട് ഹമാസ്. 4 ഇസ്രയേൽ വനിതാ സൈനികരുടെ പേരാണ് പുറത്തുവിട്ടത്.
ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന കൈമാറ്റത്തിൽ ഇവർക്കു പകരം തടവിലുള്ള 200 പലസ്തീൻ സൈനികരെ ഇസ്രയേൽ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ഒരു വനിതാ സൈനികയ്ക്കു പകരം 50 പലസ്തീൻ സൈനികരെ വിടുമെന്നാണ് കരാർ.