മസ്‌ക്കറ്റ്:ഇനി മുതൽ എല്ലാ വർഷവും നവംബര്‍ 20, 21 തീയതികളിലായിരിക്കും ഓമനിന്റെ ദേശീയദിന അവധി ഉണ്ടാവുകയെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച രാജകീയ ഉത്തരവില്‍ വ്യക്തമാക്കി. ഒമാന്‍ ദേശീയദിനം ഇനി നവംബര്‍ 20 ആയിരിക്കുമെന്ന് സുല്‍ത്താന്‍ സ്ഥാനാരോഹരണ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് അനുസൃതമായിട്ടാണ് ഓമനിന്റെ ദേശീയദിന അവധി നവംബര്‍ 20, 21 തീയതികളിലാക്കിയിരിക്കുന്നത്. പൂര്‍വ്വീകരായ സുല്‍ത്താന്‍മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദേശീയദിനത്തില്‍ മാറ്റം വരുത്തുന്നതെന്ന് സുല്‍ത്താന്‍ പറഞ്ഞു.