ഇഗ്നേസ് : വ്യാഴാഴ്ച രാവിലെ കെനോരയ്ക്കും തണ്ടര്‍ബേയ്ക്കും ഇടയില്‍ ഹൈവേ 17 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ബ്രാംപ്ടണ്‍ സ്വദേശികളായ നവ്പ്രീത് സിങ്, അര്‍ഷ്പ്രീത് സിങ് എന്നിവരാണ് മരിച്ചത്. നവ്പ്രീത് സിങ് 20223ലും അര്‍ഷ്പ്രീത് സിങ് 2021 ലുമാണ് കാനഡയില്‍ എത്തിയത്.

അപകടത്തെതുടര്‍ന്ന് ഹൈവേ – 17 ദീര്‍ഘനേരത്തേക്ക് അടച്ചിടുകയും യാത്രക്കാരെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഒപിപി ടെക്നിക്കല്‍ കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരും ഇഗ്‌നേസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അപകടകാരണം വ്യക്തമല്ല.