വാഷിങ്ടൻ: ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ്. ഗാസ വെടിപ്പാകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ജോർദൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോൺകോളിൽ ഇക്കാര്യം സംസാരിച്ചതായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം, വെടിനിർത്തൽ നടപ്പിലാക്കിയതിനു ശേഷവും ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകൾ നൽകാൻ ട്രംപ് തീരുമാനിച്ചിരുന്നു. ഇസ്രയേലിനു ബോംബുകൾ നൽകാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാൻ ട്രംപ് യുഎസ് സൈന്യത്തിനു നിർദേശം നൽകി. ഗാസയിലെ കൂട്ടക്കൊലയിൽ ആശങ്കപ്പെട്ടാണ് ബൈഡൻ നേരത്തെ ബോംബ് വിതരണം നിർത്തലാക്കിയത്.