ടൊറന്റോ: കണ്‍സര്‍വേറ്റീവ് നേതാവ് മെലീസാ ലാന്റസാമാന്റെ ദേഹത്ത് ഫെഡറല്‍ മന്ത്രി നഥാനിയേല്‍ ഏര്‍സ്‌കൈന്‍ സ്മിത്ത് അനുവാദമില്ലാതെ സ്പര്‍ശിച്ചതില്‍ പ്രതിഷേധം. വാര്‍ത്താ സമ്മേളത്തിനിടെയില്‍ വെച്ചാണ് അനുവാദമില്ലാതെ സ്പര്‍ശിച്ച സംഭവം ഉണ്ടായത്. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്ത് എത്തി.
മെലിസ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച് കൊണ്ടിരിക്കയാണ് സ്മിത്ത് സംസാരം തടസപ്പെടുത്തി അടുത്ത് വരികയും മെലീസയുടെ ചുമലില്‍ പിടിക്കുകയും ചെയ്തത്. ഈ വിഷയത്തില്‍ സ്മിത്ത് മാപ്പ് പറയണമെന്നാണ് കണ്‍സര്‍വ്വേറ്റീവ് എം.പിമാരുടെ ആവശ്യം. ലിബറല്‍ നേതൃത്തത്തിലേയ്ക്ക് മത്സരിക്കുന്ന മാര്‍ക്ക് കാര്‍ണിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സമയത്താണ് കാര്‍ണിയെ പിന്തുണയ്ക്കുന്ന സ്മിത്തിന്റെ ഈ പ്രവര്‍ത്തി എന്നതും ശ്രദ്ധേയമാണ്.
വാര്‍ത്താ സമ്മേളത്തിനിടെ ഫെഡറല്‍ മന്ത്രി നാഥാനിയേല്‍ ഏര്‍സ്‌കൈന്‍ സ്മിത്ത് കണ്‍സര്‍വേറ്റീവ് നേതാവ് മെലീസ ലാന്റ്‌സ്മാന്റെ ദേഹത്ത് സ്പര്‍ശിച്ചതിനെതിര പ്രതിഷേധം