ഡൽഹി : ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. യുസിസി പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും. രാജ്യത്ത് യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ വിജ്ഞാപനം ഇറക്കിയിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും.
അതേസമയം, ആദിവാസി വിഭാഗത്തിനെ നിയമത്തിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.