ഹാലിഫാക്സ്: ബെഡ്ഫോര്‍ഡ് നേവല്‍ ബേസില്‍ റിജിഡ്-ഹള്‍ ഇന്‍ഫ്ലാറ്റബിള്‍ ബോട്ട് (RIB) മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാവികനെ തിരിച്ചറിഞ്ഞു. എച്ച്എംസിഎസ് മണ്‍ട്രിയോള്‍ വെപ്പണ്‍ എഞ്ചിനീയറിംഗ് ടെക്നീഷ്യന് ഗ്രിഗറി ആപ്ലിന്‍ (37) ആണ് മരിച്ചതെന്നു റോയല്‍ കനേഡിയന്‍ നേവി കമോഡോര്‍ ജേക്കബ് ഫ്രഞ്ച് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. 19 വര്‍ഷമായി സേനാംഗമായിരുന്നു ആപ്ലിന്‍.
റോയല്‍ കനേഡിയന്‍ നേവിയിലെയും കനേഡിയന്‍ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡിലെയും ഉപരിതല കപ്പലുകള്‍ ചേര്‍ന്ന് നടത്തുന്ന പ്രകടനത്തിന്റെ പരിശീലനത്തിനായാണ് ആപ്ലിനും ക്യാപ്റ്റനും ബോട്ടില്‍ കയറിയത്. പ്രതികൂല കാലവാസ്ഥയും ഉയര്‍ന്ന തിരമാലയും മൂലം ബോട്ട് അപകടത്തില്‍ പെടുകയായിരുന്നെന്നാണ് നിഗമനം. റെസ്ക്യൂ സേനാംഗങ്ങള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആപ്ലിന്റെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.