കാൽഗറി: തെക്കൻ ആൽബർട്ടയിലെ ചെറിയ കമ്മ്യൂണിറ്റിയിൽ ഡ്രൈവർ ബോധപൂർവം രണ്ടു നായ്ക്കളെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതികൾ ഓടിക്കാൻ ഉപയോഗിച്ച വെളുത്ത സെഡാൻ അന്വേഷിച്ച് RCMP ഉദ്യോഗസ്ഥർ. ഞായറാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കാർ നായ്ക്കളെ ഇടിക്കുന്നതിന് മുൻപ് അമിതവേഗതയിൽ ഓടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന്, കാർ സംഭവസ്ഥലത്ത് നിന്നും റെയിൽവേ അവന്യൂവിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് പോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെ കുറിച്ചോ വെള്ള സെഡാനെക്കുറിച്ചോ വിവരം ലഭിക്കുന്നവർ അതികൃധരുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസഥർ അറിയിച്ചു.