വാഷിംഗ്ടൺ: യുഎസ് നീതിന്യായ മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ വിഭാഗം ചീഫ് പ്രോസിക്യൂട്ടർ കോറി അമൻഡ്സൺ രാജി വച്ചു. അഴിമതി വിരുദ്ധ വിഭാഗത്തിൽനിന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
കഴിഞ്ഞ 23 വർഷമായി യുഎസിനെയും നീതിന്യായ വിഭാഗത്തിനെയും സേവിക്കാനായതിൽ അഭിമാനമുണ്ടെന്നും തന്റെ മുഴുവൻ ഔദ്യോഗിക ജീവിതവും രാഷ്ട്രീയമില്ലാതെ നിയമം നടപ്പിലാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായിരുന്നെന്നും രാജിക്കത്തിൽ അമൻഡ്സൺ വ്യക്തമാക്കി.