ഓട്ടവ : കലണ്ടർ 2025-ലേക്ക് മാറിയപ്പോൾ, കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിലെ വെല്ലുവിളികൾക്ക് പരിഹാരമായതായി സൂചന. പുതിയ ആപ്ലിക്കേഷനുകളും നിലവിലുള്ള ഇൻവെൻ്ററിയും അടക്കം കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്ലോഗ് 64,200 എണ്ണം കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. 2024-ലെ അവസാന ദിവസം വരെ, പ്രോസസിങ്ങിലുള്ള മൊത്തം അപേക്ഷകളുടെ എണ്ണം 2,267,700 ൽ നിന്ന് 2,119,900 ആയി കുറഞ്ഞു. ഡിസംബർ 31 വരെ 836,900 സ്ഥിര താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്തതായി ഐആർസിസി അറിയിച്ചു.
പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
പൗരത്വ അപേക്ഷകൾ : പുതിയ അപേക്ഷകളുടെ വർധനയെ തുടർന്ന് ഈ വിഭാഗത്തിൽ ബാക്ക്ലോഗ് 3.84% വർധിച്ച് 40,600 അപേക്ഷകളായി.
സ്ഥിര താമസ അപേക്ഷകൾ : ഈ വിഭാഗത്തിലെ ബാക്ക്ലോഗ് 8.4% വർധിച്ച് 344,700 ആയി, മൊത്തത്തിൽ കുറവുണ്ടായിട്ടും ചില വിഭാഗങ്ങൾ സമ്മർദ്ദത്തിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.
താൽക്കാലിക റസിഡൻസി അപേക്ഷകൾ : വർക്ക്, സ്റ്റഡി പെർമിറ്റുകൾ പോലുള്ള ഉയർന്ന ഡിമാൻഡ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ IRCC ശ്രദ്ധ കേന്ദ്രീകരിച്ചതോടെ താൽക്കാലിക റസിഡൻസി അപേക്ഷ ബാക്ക്ലോഗ് 14.23% കുറഞ്ഞ് 557,000 ആയി.