ശ്രീഹരിക്കോട്ട: ശീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററിലെ എന്‍വിഎസ്-02 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 6.25നാണ് വിക്ഷേപണം നടന്നത്. ജിഎസ്എല്‍വിഎഫ്15, എന്‍വിഎസ് 02 എന്നീവാഹനങ്ങള് കുതിച്ചുയര്‍ന്നത്.വിക്ഷേപണം നടന്ന് 19 മിനിറ്റില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു.
ഇതോടെ നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവും ഐഎസ്ആര്‍ഒ സ്വന്തമാക്കി. ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി വി.നാരായണന് ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിര്‍ണയം, നാവിഗേഷന്‍, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആര്‍ഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്സ്റ്റലേഷന് (നാവിക്)
2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാന്‍ഡേഡ് പൊസിഷന്‍ സര്‍വീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. രാജ്യവും അതിര്‍ത്തിയില്‍നിന്ന് 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും പരിധിയില്‍ വരും. എന്‍വിഎസ് – 01 കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചിരുന്നു.