കുവൈറ്റ് സിറ്റി: രാജ്യത്ത് പുതിയ ഭാവന ചട്ടങ്ങൾ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്. പാർപ്പിട നിലവാരം ഉയർത്തുന്നതിനും തൊഴിലാളികൾ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
പുതിയ ചട്ടങ്ങൾ പ്രകാരം, ഒരു മുറിയിൽ നാല് പേർക്ക് മാത്രമാണ് താമസിക്കാൻ കഴിയുക. ഒപ്പം,ഓരോ തൊഴിലാളിക്കും നിർദ്ദിഷ്ട ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥലം നൽകിയിട്ടുണ്ടെന്ന് തൊഴിലുടമ ഉറപ്പാക്കുകയും വേണം.

കൂടാതെ, തൊഴിലാളികൾക്ക് ഭവന സൗകര്യം ഏർപ്പെടുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും തൊഴിലുടമകൾ അനുമതി നേടിയിരിക്കണം. താമസസൗകര്യങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സ്ഥലം താമസിക്കാനുതകുന്നതാണെന്ന് ഉറപ്പാക്കാനുമാണ് ഇത്തരത്തിൽ നടപടിയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി.