ഓട്ടവ: കഴിഞ്ഞ വർഷം രാജ്യതലസ്ഥാനത്ത് വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കുറവുണ്ടായതായി ഓട്ടവ പൊലീസ് സർവ്വീസ്. 2024-ൽ 461 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് മുൻവർഷത്തേക്കാൾ 26 കേസുകൾ കുറവാണ്. എന്നാൽ, വിദ്വേഷപരമായ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും പൊലീസ് പറഞ്ഞു.
2024-ൽ 2024-ൽ അന്വേഷിച്ച കേസുകളിൽ 54 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. പ്രതികൾക്കെതിരെ 190 ക്രിമിനൽ കുറ്റങ്ങളും ചുമത്തി. ഒരാൾക്കെതിരെ വിദ്വേഷ കുറ്റവും ചുമത്തി. ഏഴ് യുവാക്കൾക്ക് കുറ്റപത്രത്തിന് പകരം മുന്നറിയിപ്പ് നൽകുകയും ചെയ്തു.