ടൊറന്റോ : ഡൗൺ ടൗൺ കോറിൽ വൻ സ്വർണക്കവർച്ച. ഡണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിനും ബോണ്ട് സ്ട്രീറ്റിനും സമീപത്തുള്ള സ്റ്റോറിലാണ് കവർച്ച നടന്നത്. സ്വർണ്ണക്കട ഉടമയെ തട്ടിക്കൊണ്ടു പോയ മൂന്നു പേരടങ്ങുന്ന സംഘം ഉടമയെ ഭീഷണിപ്പെടുത്തി സ്റ്റോർ ബിൽഡിംഗ് തുറപ്പിച്ചു. ശേഷം, അകത്ത് കടന്ന മോഷ്ടാക്കൾ കട കുത്തിത്തുറന്നാണ് വൻതോതിൽ സ്വർണം കവർന്നത്. കടയുടമയെ നിസ്സാര പരുക്കുകളോടെ ഉപേക്ഷിച്ചു. പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി ടൊറന്റോ പൊലീസ് അറിയിച്ചു.
പ്രദേശത്തെ നിരീക്ഷണ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.